യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലി ആഘോഷം
തിരുവനന്തപുരം: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള മൂന്നാം സാംസ്കാരിക സമ്മേളനം ഭാഷാ പണ്ഡിതൻ ഡോ എഴുമറ്റൂർ രാജരാജവർമ്മ ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് എം ആർ ധന്യ അദ്ധ്യക്ഷയായി. നോവലിസ്റ്റ് സന്ധ്യാജയേഷ് പുളിമാത്ത് മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു മഹിള മന്ദിരം പ്രസിഡന്റ് രാധാ ലക്ഷ്മി പദ്മരാജൻ, ജീവകാരുണ്യ പ്രവർത്തകൻ വിളപ്പിൽ സോമൻ,ഭാരതീയം ട്രസ്റ്റ് ചെയർമാൻ കരമന ജയൻ, മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ മുകുന്ദൻ വലിയശാല, കവി കെ രംഗനാഥൻ, സദ്ഭാവന ട്രസ്റ്റ് പബ്ലിക്കേഷൻസ് ഹെഡ് സിന്ധു സുരേഷ്,സർഗോത്സവപ്രതിഭ എ അഭിരാജ് എന്നിവർക്ക് ജൂബിലി ആദരവ് സമർപ്പിച്ചു. ജൂബിലി ആഘോഷ സമിതി ചെയർമാൻ ഇ കെ ഹരികുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജോസഫ് രാജൻ , ഗ്രന്ഥശാല പ്രസിഡന്റ് ജി രാധാകൃഷ്ണൻ, സെക്രട്ടറി പി ഗോപകുമാർ, പ്രോഗ്രാം കൺവീനർ യമുന അനിൽ, വനിതാവേദി സെക്രട്ടറി അഡ്വ അമ്മു പിള്ള, കെ ജയകുമാരൻ നായർ എന്നിവർ സംസാരിച്ചു.
------------------------------------------------------------------------
പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലി മൂന്നാം സാംസ്കാരിക സമ്മേളനം ഭാഷാ പണ്ഡിതൻ ഡോ എഴുമറ്റൂർ രാജരാജവർമ്മ ഉദ്ഘാടനം ചെയ്യുന്നു.
No comments