Header Ads

Header ADS

പ്ലാറ്റിനം ജൂബിലി ആഘോഷം

    




 പൂജപ്പുര യുവജന സമാജം ഗ്രന്ഥശാലയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക്  തിരിതെളിഞ്ഞു. . പൂജപ്പുരയുടെ സാംസ്കാരിക പരിഛേദം പങ്കെടുത്ത ഒരു വലിയ സദസ്സിനെ സാക്ഷിയാക്കി കേരള സംസ്ഥാനത്തെ വിദ്യാഭ്യാസ -തൊഴിൽ വകുപ്പു മന്ത്രി ശ്രീ വി ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ശ്രീമതി രാധാലക്ഷ്മി പദ്മരാജൻ, പ്രൊഫ. കെ ആർ രവീന്ദ്രൻ നായർ, ആകാശവാണി മുൻ വാർത്താവതാരകൻ ശ്രീ എം രാമചന്ദ്രൻ, മുൻ കൗൺസിലർ ശ്രീ കെ മഹേശ്വരൻ നായർ, വയോജന വാർത്ത എഡിറ്റർ ശ്രീ എം വിജയകുമാരൻ, ശ്രീ വി കെ എൻ പണിക്കർ, മാധ്യമ പ്രവർത്തകൻ ശ്രീ സനിൽ രാഘവൻ, ഫ്രാറ്റ് ജനറൽ സെക്രട്ടറി ശ്രീ വി എസ് അനിൽ പ്രസാദ്, കവയിത്രി ഡോ പി സുലേഖ കുറുപ്പ്, പൂജപ്പുരയുടെ കഥാകാരൻ ശ്രീ എൻ ഷണ്മുഖൻ, കവയിത്രി ശ്രീമതി യമുന അനിൽ, വലിയശാല നേതൃസമിതി കൺവീനർ ശ്രീ ബി ചന്ദ്രബാബു, കുടുംബശ്രീ എ ഡി എസ് ചെയർപേഴ്സൺ ശ്രീമതി ശശികല,  വലിയശാല നേതൃസമിതിയിലെ വിവിധ ഗ്രന്ഥശാല ഭാരവാഹികളായ ശ്രീ വേണുഗോപാൽ ജനനി, ശ്രീ പ്രവീൺ സെൻ തൃക്കണ്ണാപുരം, ശ്രീ മുകുന്ദൻ വലിയശാല, ശ്രീ എസ് ഉമാചന്ദ്ര ബാബു, ശാസ്ത്രസാഹിത്യ പരിഷത്ത് പൂജപ്പുര യൂണിറ്റ് പ്രസിഡന്റ്  ശ്രീ കെ സുകുമാരൻ, പുണ്യം ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ ശ്രീ വേണു ഹരിദാസ് , മുടവൻമുകൾ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ ബി ഗിരീശൻ. രാഷ്ട്രീയ പ്രവർത്തകരായ ശ്രീ സി ഗോപകുമാർ, ഡോ പി സഞ്ജീവ് കുമാർ, ശ്രീ റ്റി എസ് വിജയകുമാർ, ശ്രീ കരകുളം ശശി, ശ്രീ ശരണ്യ ശശി, വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ഗ്രന്ഥശാല പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സദസ് സമ്പന്നമാക്കി. ഗ്രന്ഥശാല പ്രസിഡന്റ് ശ്രീ ജി രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ശ്രീ പി ഗോപകുമാർ സ്വാഗതം പറഞ്ഞു. കൗൺസിലർ അഡ്വ വി വി രാജേഷ് ആശംസകൾ നേർന്നു. എഴുത്തു വഴിയിൽ അമ്പത് വർഷം പൂർത്തിയാക്കിയ തിരുവനന്തപുരത്തിന്റെ വിഖ്യാത കഥാകാരൻ ഡോ എം രാജീവ്കുമാർ മുഖ്യപ്രഭാഷണം നടത്തി. തിരക്കഥാകൃത്ത് ശ്രീ കൃഷ്ണ പൂജപ്പുര, പ്രസാധകൻ ശ്രീ മണിശങ്കർ ജ്ഞാനേശ്വരി, താലൂക്കിലെ മുതിർന്ന ഗ്രന്ഥശാല പ്രവർത്തകനും തമലം യുവജന സമാജം ഗ്രന്ഥശാല പ്രസിഡന്റുമായ ശ്രീ കെ രാജശേഖരൻ നായർ, യുവ കായികതാരം കുമാരി ആദിഷ സന്തോഷ്, മികച്ച വായനക്കാരി കുമാരി വരദ എന്നിവരെ അദ്ദേഹം ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ സി അനിൽകുമാർ ആശംസകൾ നേർന്നു സംസാരിച്ചു . വിദ്യാർത്ഥികൾക്കായി നടത്തിയ ശ്രേഷ്ഠ മലയാളം സുഗമ പരീക്ഷ വിജയികൾക്ക് സംഘാടകസമിതി ചെയർമാൻ ശ്രീ ഇ കെ ഹരികുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ചുരുങ്ങിയ വാക്കുകളിൽ ശ്രീ കൃഷ്ണ പൂജപ്പുര, ശ്രീ മണിശങ്കർ, ശ്രീ കെ രാജശേഖരൻ നായർ, കുമാരി വരദ എന്നിവർ ഗ്രന്ഥശാലക്ക് ആശംസകൾ നേർന്നു. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി ശ്രീ എസ് വിശ്വംഭരൻ നായർ നന്ദി പ്രകാശിപ്പിച്ചു.

    യോഗാനന്തരം പുര കലാ സാഹിത്യവേദി ഗായക സംഘം ഗാനമേള അവതരിപ്പിച്ചു. , ശ്രീമതി നൈജ എസ് നായർ, ശ്രീ അജിത്ത്ചന്ദ്രൻ, ശ്രീ പ്രദീപ് പ്രഭാകർ, കുമാരി ലക്ഷ്മി, ശ്രീമതി മീര ഹരികൃഷ്ണൻ, ശ്രീമതി മായ ജ്യോതിസ്, ശ്രീ കെ ബാലചന്ദ്രൻ നായർ, ശ്രീമതി ശ്രീലത, ശ്രീ  ശ്രീകുമാർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. അഡ്വ കെ വിശ്വംഭരൻ, ശ്രീ ജി വിജയകുമാർ എന്നിവർ നേതൃത്വം നല്കി. 

        സാന്നിദ്ധ്യം കൊണ്ട്, സാമ്പത്തിക സഹായം കൊണ്ട്, ഭൗതിക സാഹചര്യങ്ങൾ ഒരുക്കി സഹായിച്ചു കൊണ്ട് ഒപ്പം ചേർന്നവർക്ക്, എല്ലാത്തരത്തിലും അനുഗ്രഹിച്ചവർക്ക്,  ഫെബ്രുവരി മാസത്തെ പരിപാടിക്കു വേണ്ടി കാത്തിരിക്കുന്നവർക്ക്, വാർത്ത നല്കിയ മാധ്യമങ്ങൾക്ക് വിശിഷ്യാ ഗ്രന്ഥശാലയുടെ പൂർവ്വസൂരികൾക്ക്,  ഒഴിവാക്കാൻ കഴിയാത്ത കാരണങ്ങൾ കൊണ്ട് നേരിട്ട് എത്താൻ കഴിയാതെ പോയവർക്ക് , അടുത്ത പരിപാടിയിൽ ഉറപ്പായും പങ്കെടുക്കുമെന്ന് തീരുമാനമെടുത്തവർക്ക്  എല്ലാവരോടും ഗ്രന്ഥശാല ഭരണസമിതിയും പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റിയും ജീവനക്കാരും നന്ദി അറിയിക്കുന്നു.  തുടർ പരിപാടികൾക്ക് എല്ലാ വിധ സഹായസഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.

No comments

യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലി ആഘോഷം

തിരുവനന്തപുരം: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള മൂന്നാം സാംസ്കാരിക സമ്മേളനം ഭാഷാ പണ്ഡിതൻ ഡോ എഴുമറ്റൂ...

Powered by Blogger.