Header Ads

Header ADS

വ്യത്യസ്ത അനുഭവം പങ്കുവച്ച് സ്നേഹ സന്ദേശയാത്ര.

          



 പുജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇതര ഗ്രന്ഥശാലകൾ സന്ദർശിക്കുന്ന സ്നേഹസന്ദേശയാത്ര ആദ്യ ഘട്ടം പൂർത്തിയാക്കി. വേറിട്ട അനുഭവമായിരുന്നു ഓരോ ലൈബ്രറിയിൽ നിന്നും ലഭിച്ചത്. തികച്ചും അനൗദ്യോഗിക സന്ദർശനം ആയിരുന്നെങ്കിലും ഗ്രന്ഥശാലകൾ നൽകിയ വരവേല്പ് വിവരണാതീതവും അവിസ്മരണീയവും. എല്ലാ യിടത്തും കൃത്യ സമയത്ത് തന്നെ എത്താനായത് ഏറെ സന്തോഷം നൽകുന്നു. 3.15 ഓടെ ഗ്രന്ഥശാലയിൽ യാത്രയുടെ ഉദ്ഘാടനം നിർവഹിച്ച് ശ്രീ ഇ കെ ഹരികുമാർ സർ ഫ്ലാഗ് ഓഫ് ചെയ്തു. പ്രൊഫ പി രഘുരാമൻ നായർ സ്മാരക ഗ്രന്ഥശാല,  വലിയശാല സമാജം, പി സുബ്രഹ്മണ്യം സ്മാരക ഗ്രന്ഥശാല കിള്ളിപ്പാലം, പൂജപ്പുര ഗവ.സ്റ്റാഫ് ക്വാർട്ടേഴ്സ് ലൈബ്രറി,മേലാറന്നൂർ, യുവജന സമാജം ഗ്രന്ഥശാല തമലം, ജനനി ആർട്സ് ക്ലബ് & ലൈബ്രറി മുടവൻമുകൾ, പൂജപ്പുര കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥശാല വട്ടവിള, അബ്രഹാം മെമ്മോറിയൽ യൂണിയൻ ലൈബ്രറി തൃക്കണ്ണാപുരം എന്നിവിടങ്ങളിലാണ് ആദ്യ ദിവസം സന്ദർശനം നടത്തിയത്. ഓരോ ലൈബ്രറിക്കും ആയിരം രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ച യാത്രക്ക് ഗ്രന്ഥശാല പ്രസിഡന്റ് ജി രാധാകൃഷ്ണൻ, സെക്രട്ടറി പി ഗോപകുമാർ, ഭരണസമിതി അംഗം കെ എസ് സുനിൽകുമാർ, ആഘോഷ സംഘാടകസമിതി ചെയർമാൻ ഇ കെ ഹരികുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ യമുന അനിൽ, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കൺവീനർ എസ് ശ്രീകുമാർ, ലൈബ്രേറിയൻമാരായ പി എസ് സുപ്രിയ, രാധാദേവി എന്നിവർ നേതൃത്വം നല്കി.

No comments

യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലി ആഘോഷം

തിരുവനന്തപുരം: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള മൂന്നാം സാംസ്കാരിക സമ്മേളനം ഭാഷാ പണ്ഡിതൻ ഡോ എഴുമറ്റൂ...

Powered by Blogger.