Header Ads

Header ADS

പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ രണ്ടാം സമ്മേളനവും വിജയകരമായിരുന്നു.

 



    പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ രണ്ടാം സമ്മേളനവും വിജയകരമായിരുന്നു.

    ഒരേ ദിവസം നാലു പരിപാടികൾ സമയ കൃത്യതയോടെ നടന്നു. 3.30ന് ആരംഭിച്ച പരിപാടികൾ 7.18ന് അവസാനിച്ചു. ആദ്യവസാനം പങ്കെടുത്ത എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു.

    ഗ്രന്ഥശാല മുൻ സെക്രട്ടറി ആർ മാധവൻനായരുടെ എട്ടാം ചരമ വാർഷികത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഭരണസമിതി അംഗം ശ്രീ കെ ജയകുമാരൻ നായർ അദ്ധ്യക്ഷനായി. ശ്രീ അംബിദാസ് കെ കാരേറ്റ് സ്വാഗതം പറഞ്ഞു. പുര രക്ഷാധികാരി ശ്രീ എസ് വിശ്വംഭരൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീമതി എസ് സുധാമണിയും അദ്ദേഹത്തെ അനുസ്മരിച്ചു. ലൈബ്രേറിയൻ പി എസ് സുപ്രിയ നന്ദി പറഞ്ഞു.

    നാലു മണിയോടെ ആരംഭിച്ച കവി സമ്മേളനം  ശ്രീ വിജയൻ അവണാകുഴി ഉദ്ഘാടനം ചെയ്തു. ശ്രീ  അരുമാനൂർ രതികുമാർ അദ്ധ്യക്ഷനായി. ശ്രീമതി രജിതശേഖർ,ശ്രീമതി സജി അജീഷ്, ശ്രീ പി കെ ജയരാജൻ, എന്നിവർ കവിത ചൊല്ലി . ശ്രീമതി യമുന അനിൽ സ്വാഗതവും ശ്രീ  കെ എസ് സുനിൽകുമാർ നന്ദിയും പറഞ്ഞു .

    അഞ്ചു മണിയോടെ പുസ്തക പ്രകാശന ചടങ്ങ് ആരംഭിച്ചു. പ്രസാധകസംഘം ചെയർമാൻ ശ്രീ ജി രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ശ്രീ  ചെറുകര ശ്രീകുമാർ പൂജപ്പുരയുടെ ചെറുകഥാസമാഹാരം  മനസ്സിന്റെ തേങ്ങൽ പ്രശസ്ത നോവലിസ്റ്റ് ശ്രീ ഇ കെ ഹരികുമാർ പ്രകാശനം ചെയ്തു. ആദ്യ കോപ്പി സ്വീകരിച്ചു കൊണ്ട് ഡോ പി ഉഷാറാണി പുസ്തകാവതരണം നടത്തി. ഗ്രന്ഥകാരൻ ശ്രീ ചെറുകര ശ്രീകുമാർ സംസാരിച്ചു. ശ്രീ തിരുമല ശിവൻകുട്ടി സ്വാഗതവും ശ്രീമതി എം ആർ ധന്യ നന്ദിയും പറഞ്ഞു. പുസ്തക പ്രസിദ്ധീകരണം എഴുത്തുകാരന്റെ മനസ്സിലെ തേങ്ങലാകാതിരിക്കുവാൻ എല്ലാവരും പുസ്തകം വാങ്ങി വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

    5.30ന് ആരംഭിച്ച ആദര സമ്മേളനം CWC ചെയർപേഴ്സൺ അഡ്വ ഷാനിബബീഗം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ശ്രീ ഇ കെ ഹരികുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ശ്രീ പി ഗോപകുമാർ സ്വാഗതം ആശംസിച്ചു. ആകാശവാണി മുൻ വാർത്താവതാരകൻ ശ്രീ എം രാമചന്ദ്രൻ, എഴുത്തുകാരനും നമ്മുടെ ഗ്രന്ഥശാലയുടെ ആദ്യ കാല പ്രവർത്തകനും ഇപ്പോഴും സജീവസാന്നിദ്ധ്യവുമായ പ്രൊഫ .കെ ആർ രവീന്ദ്രൻ നായർ, ഹിന്ദു മഹിള മന്ദിരം മുൻ സെക്രട്ടറി ശ്രീമതി എം ശ്രീകുമാരി, പ്രസാധകനും എഴുത്തുകാരനുമായ ശ്രീ ഷാനവാസ് പോങ്ങനാട്, താലൂക്കിലെ മുതിർന്ന ഗ്രന്ഥശാല പ്രവർത്തകനും കരുമം ഇടഗ്രാമം യുവജന സംഘം ഗ്രന്ഥശാലയുടെ പ്രസിഡന്റുമായ ശ്രീ എസ് അയ്യപ്പൻ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്ത - സംഗീത മത്സരത്തിൽ വിജയിച്ച ഗ്രന്ഥശാല യുവത പ്രതിനിധി കുമാരി പവിത്ര, ബാലവേദി പ്രതിനിധി അഭിജിത്ത് പ്രദീപ് എന്നിവർക്ക് പ്ലാറ്റിനം ജൂബിലി പുരസ്കാരം നൽകി ആദരിച്ചു. ശ്രേഷ്ഠമലയാളം സുഗമ പരീക്ഷ വിജയികൾക്ക് അദ്ധ്യക്ഷൻ സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

    ശ്രീ അംബിദാസ് കെ കാരേറ്റ് നന്ദി പറഞ്ഞു. 

    സദസ്സിൽ നിറ സാന്നിദ്ധ്യമായിരുന്ന ശ്രീമതി രാധാലക്ഷ്മി പദ്മരാജൻ, പ്രശസ്ത എഴുത്തുകാരനായ ക്ലാപ്പന ഷണ്മുഖൻ, സർഗ കൈരളി രാജേന്ദ്രൻ, ഓൺലൈൻ മാധ്യമ പ്രവർത്തകൻ ശ്രീ അനിൽ സംസ്കാര, എന്നിവരെ പ്രത്യേകം  നന്ദി അറിയിക്കുന്നു.

    മാർച്ച് മാസം എല്ലാ ഞായറാഴ്ചകളിലും നടക്കുന്ന പരിപാടികളിൽ ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

No comments

യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലി ആഘോഷം

തിരുവനന്തപുരം: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള മൂന്നാം സാംസ്കാരിക സമ്മേളനം ഭാഷാ പണ്ഡിതൻ ഡോ എഴുമറ്റൂ...

Powered by Blogger.